ചാത്തന്നൂർ: ഒമാനിലെ സലൈമലിൽ നെടുങ്ങോലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
15 വർഷത്തിലേറെയായി സലൈമലിലെ ലിസൂഖ് മേഖലയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച മുതൽ കാണാതായിരുന്ന രാമഭദ്രനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമൈൽ സെൻട്രൽ ജയിലിലേക്കുള്ള വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ട്. ഭാര്യ: ബിന്ദു മക്കൾ: അജ്ഞന , അഖിൽ .മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നു വരികയാണ്.